realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ ഒ.എല്‍.എല്‍.ന് നൂറുമേനി. 6 പേര്‍ക്ക് ഫുള്‍ എ പ്ലസ്.
Picture
ഉഴവൂര്‍ ഒ.എല്‍.എല്‍.ന് നൂറുമേനി. 6 പേര്‍ക്ക് ഫുള്‍ എ പ്ലസ്.ഉഴവൂര്‍: ഒ.എല്‍.എല്‍. ഹൈസ്‌ക്കൂളിന് നൂറു ശതമാനം വിജയം, കൂടാതെ 6 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയപോള്‍ 9 വിദ്യാര്‍ത്ഥികള്‍ക്ക് 9 എപ്ലസും, ഒരു എ യും ലഭിച്ചു. ഈ വര്‍ഷം ഹെഡ്മാസ്റ്റര്‍ ജോസ് എം. ഇടശേരില്‍ സാറിന്റേയും, മറ്റ് അധ്യാപകരുടേയും, പി.റ്റി.എ. പ്രസിഡന്റ് തങ്കച്ചന്‍ കോയിത്തറയുടേയും മറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളുടേയും, മാനേജ്‌മെന്റിന്റേയും ഒന്നിച്ചുള്ള പരിശ്രമവും, വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും മികച്ച വിജയമൊരുക്കുന്നതില്‍ സ്‌കൂളിനെ സഹായിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഓരേപോലെ ശ്രദ്ധ നല്‍കി കുട്ടികളില്‍ ആത്മവിശ്വാസവും, അവരവരുടെ കഴിവുകള്‍ പൂര്‍ണ്ണമായും പുറത്തെടുക്കുന്നതിനുള്ള അവസരമൊരുക്കിയുമായിരുന്നു ഈ വര്‍ഷത്തെ അധ്യായന രീതി. കൂടാതെ ജനുവരി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സ്‌കൂളില്‍ കുട്ടികളെ വരുത്തി നടത്തിയ നൈറ്റ് ക്ലാസുകളും മികച്ച വിജയം നേടുന്നതിന് സഹായകരമായി. മികച്ച വിജയം നേടുന്നതിനു പിന്നില്‍ പരിശ്രമം ചെയ്ത മുഴുവന്‍ വ്യക്തികളേയും സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പ്രാലേല്‍ അനുമോദിച്ചു.
 
Picture
Picture
 
picture
chaithanya