realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
യു.ഡി.എഫ്. ഭരണ നേതൃത്വങ്ങളൂടെ അനാസ്ഥ: ഡോ. കെ.ആര്‍. നാരായണന്‍ സ്മാരകങ്ങള്‍ പാതിവഴിയില്‍.
Picture
ഉഴവൂര്‍: ഉഴവൂരിന്റെ വിശ്വപൗരന്‍ യശശരീരനായ ഇന്‍ഡ്യയുടെ മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണനോടുള്ള ആദര സൂചകമായി ഉഴവൂരില്‍ അദേഹത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന കാലകാലങ്ങളില്‍ ഉഴവൂരിന്റെ ഭരണനേതൃത്വം അലങ്കരിക്കുന്ന യു.ഡി.എഫ്. ജനപ്രതിനിധികളുടെ വാക്കുകള്‍ നടപ്പാകുന്നതിന് ഉച്ചിഴയുന്ന വേഗം പോലുമില്ലെന്ന് സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി കുറ്റപെടുത്തി.ആദ്യം ഉഴവൂരില്‍ നിലവിലുണ്ടായിരുന്ന പബ്ലിക്ക് ഹെല്‍ത്ത് സെന്ററിന് അദേഹത്തിന്റെ പേരുനല്‍കി ഉഴവൂരില്‍ ഇല്ലാത്ത ഒരു സ്ഥാപനവും പുതുതായി ഉഴവൂരിലേയ്ക്ക് വരാതെ തടയാന്‍ കാലാകാലങ്ങളില്‍ ഉഴവൂരിനെ പ്രതിനിധികരിക്കുന്ന യു.ഡി.എഫ്. ജനപ്രതിനിധികള്‍ക്ക് സാധിച്ചു. പിന്നീടാവട്ടെ മതിയായ ഫണ്ടുകളൊന്നും നല്‍കുന്നതിനും ഡോ. കെ.ആര്‍. നാരായണന്‍ ദിവംഗതനായ അവസരത്തില്‍ സംസ്ഥാന ഭരണം കൈയ്യാളിയിരുന്ന യു.ഡി.എഫ്. ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കെ.എം. മാണിക്ക് സാധിച്ചില്ല.പിന്നീട് വന്ന എല്‍.ഡി.എഫ്. ഗവണ്‍മെന്റ് എന്‍.ആര്‍.എച്ച്.എം. ഫണ്ടുപയോഗിച്ച് നിലവിലുണ്ടായിരുന്ന കെട്ടിടം നിലനിര്‍ത്തി വേറേ ഇരു നില കെട്ടിടം പണിയുന്നതിനുള്ള പദ്ധതി തയ്യാറാക്കി പണികള്‍ ആരംഭിച്ചപോള്‍, അത് മതിയായ ഒരു സ്മാരകമാകില്ലെന്ന പൊതുജന എതിര്‍പ്പ് ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് സര്‍വകക്ഷി സംഘത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് അന്നത്തെ ആരോഗ്യ മന്ത്രി ആ പണികള്‍ നിറുത്തി വയ്ക്കുകയും പിന്നീട് സര്‍വ്വകക്ഷി നിവേദക സംഘം തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംമ്പറില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് നിലവിലെ മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു നീക്കി വലിയ ഒരു ആശുപത്രി എന്ന ആശയത്തിലേയ്ക്ക് സര്‍ക്കാരെത്തിച്ചേരുകയും ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുകയും ചെയ്തു. പിന്നീട് പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങുടെ പുന സംഘടനയും, കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടായ പുതിയ ദ്രൂവീകരണങ്ങളും ഉഴവൂരിനെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലേയ്ക്ക് മാറ്റുകയും എല്‍.ഡി.എഫായി ജയിച്ച് യു.ഡി.എഫിലേയ്ക്ക് കളംമാറിയ മോന്‍സ് ജോസഫ് എം.എല്‍.എ.യായി മാറുകയും ചെയ്തതോടെ ആദ്യ ഘട്ടത്തില്‍ വളരെ വേഗതയില്‍ നീങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് ഒച്ചിഴയുന്ന വേഗമാണ് ഉണ്ടായത്.ഡോ. കെ.ആര്‍. നാരായണന്‍ ദിവംഗതനായിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും അദേഹത്തിന്റെ ഓര്‍മ്മയ്ക്കായുള്ള സ്‌പെഷ്യാലിറ്റി ആശുപത്രി ഇന്നും പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാതെ നിലനില്‍ക്കുന്നു.പിന്നീട് കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ ഭരണ കാലത്ത് ഡോ. കെ.ആര്‍ നാരായണന്റെ ജന്മ നാട്ടില്‍ പ്രതിമ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നാളിതുവരെ പ്രതിമ ഉഴവൂരിലെങ്ങും സ്ഥാപിക്കപെട്ടിട്ടില്ല. ഗ്രാമപഞ്ചായത്ത് ഭരണവും, ബ്ലോക്ക് പഞ്ചായത്ത് ഭരണവും, ജില്ലാ പഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും, സിറ്റിംഗ് എം.പി.യും എല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീനത്തിലായിരുന്നിട്ടും പ്രതിമ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താനോ പ്രഖ്യാപിച്ചവിധം വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതിനോ ഇതുവരെ യാതൊരു ശ്രമങ്ങളും യു.ഡി.എഫ്. ഭരണ നേതൃത്വങ്ങള്‍ കൈക്കൊണ്ടിട്ടില്ല. ഏറ്റവും ഒടുവിലായി ഡോ. കെ.ആര്‍. നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രികെട്ടിട സമുച്ചയ കോംമ്പൗണ്ടില്‍ പ്രതിമ സ്ഥാപിക്കുമെന്ന് എം.എല്‍.എ. അവകാശവാദമുന്നയിച്ചിട്ട്വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടിട്ടും അത് നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സി.പി.ഐ. ലോക്കല്‍കമ്മറ്റി ആരോപിച്ചു.ഡോ. കെ.ആര്‍. നാരായണന്റെ ചിതാഭസ്മം സ്ഥാപിച്ചിരിക്കുന്ന കോച്ചേരില്‍ തറവാട്ടിലും മഴയും വെയിലും കൊള്ളുന്ന അവസ്ഥയിലുള്ള ചിതാഭസ്മ സ്മരകവും ഉചിതമായ സ്മൃതികുടീരമാക്കി നിര്‍മ്മിക്കുന്നതിനും ജനപ്രതിനിധികളാരുംമുന്‍കൈ എടുത്തിട്ടില്ലെന്നും സി.പി.ഐ. ലോക്കല്‍ കമ്മറ്റി കുറ്റപെടുത്തി.ലോക്കല്‍ സെക്രട്ടറി വിനോദ് പുളിക്കനിരപേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കടുത്തുരുത്തി മണ്ഡലം സെക്രട്ടറിയേറ്റംഗം സണ്ണി ആനാലില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, അബ്രാഹം കാറത്താനത്ത്, ഫിലിപ്പ് വേലിക്കെട്ടേല്‍, ഷാജി പന്നിമറ്റത്തില്‍, സജി കുഴിപ്പില്‍, ഷിബു പുളിക്കനിരപേല്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
picture
chaithanya