realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
എം.ജി ശ്രീധരന്‍ അനുസ്മരണം 23-ന്
കുറവിലങ്ങാട്:ഫാം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.ഐ നേതാവുമായിരുന്ന എം.ജി ശ്രീധരന്റെ സ്മരണ പുതുക്കി സമ്മേളനവും സെമിനാറും നടത്തുന്നു.23-ന് രാവിലെ പത്തിന് കുറവിലങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവംഗം അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യും.ഫാം വര്‍ക്കേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.വി ശശി അധ്യക്ഷത വഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.സെമിനാറില്‍ ഇന്‍ഡ്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം എന്‍.എം മോഹനന്‍ അവതരിപ്പിക്കും.ടി.എം സദന്‍, ബാബു കെ. ജോര്‍ജ്, കെ.കെ ശശികുമാര്‍, പ്രഫ. മാത്യു താഴത്തേല്‍, പി.കെ ഷാജന്‍കുമാര്‍, കെ വിജയന്‍, എ.എന്‍ ബാലകൃഷ്ണന്‍, എം.എസ് ജോസ്, ബേബി തൊണ്ടാംകുഴി, സിബി മാണി, പി.എന്‍ ശശി, പി.ഒ വര്‍ക്കി, കെ.പി വിജയന്‍, ടോണി പെട്ടയ്ക്കാട്ട്, സിബി ചിറ്റക്കാട്ട്, തോമസ് കണ്ണന്തറ, ജോസഫ് പുതിയിടം, പ്രഫ. സി.എ അഗസ്റ്റിന്‍, യു.ഡി മത്തായി, എം.എം ദേവസ്യാ, പി.വി സിറിയക്ക്, ജോജോ ആളോത്ത്, സി.വി സത്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും
 
 
picture
chaithanya