realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ - ആദ്യ ഘട്ടത്തിന് തുടക്കമായി.
Picture
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂളിന്റെ ഉന്നമനത്തിനായി പൂര്‍വ്വ വിദ്യാര്‍ത്ഥികളും, പി.റ്റി.എ.യും, സ്‌കൂള്‍ മാനേജ്‌മെന്റും ചേര്‍ന്ന് തയ്യാറാക്കിയ മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ എന്ന പദ്ധതിയ്ക്ക് തുടക്കമായി. ഈസ്റ്റര്‍ ദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സജി ചിരട്ടോലിക്കല്‍ 10001 രൂപ ഗുരുദക്ഷിണയായി സ്‌കൂള്‍ മാനേജര്‍ റവ.ഫാ. തോമസ് പ്രാലേലിനു കൈമാറിയതോടെ പദ്ധതിയുടെ തുടക്കമായി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സിറിയക്ക് വേലിക്കെട്ടേല്‍, ഫ്രാന്‍സീസ് മച്ചാനിക്കല്‍, അലക്‌സ് മാത്യൂ താഴത്തുകുടിലില്‍, വിനോദ് പുളിക്കനിരപേല്‍, സിബി കുപേനാനിക്കല്‍ തുടങ്ങിയവര്‍ ഗുരുദക്ഷിണയായി തങ്ങള്‍ക്കു സാധിക്കുന്ന തുക കവറിലിട്ട് മാനേജരച്ചന് കൈമാറി. ഈ ഒരു വര്‍ഷക്കാലത്തിനുള്ളില്‍ പരമാവധി പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും മറ്റ് അഭ്യൂദയകാംക്ഷികളില്‍ നിന്നും ഗുരുദക്ഷിണ സമാഹരിക്കാനാണ് തീരുമാനം. ഇതിലൂടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ്, യോഗ, നൃത്തം, സംഗീതം, കായികം തുടങ്ങി വിവിധ വിഷയങ്ങളില്‍ അധികമായി നിയമിക്കുന്ന പരിശീലകര്‍ക്ക് പ്രതിഫലം നല്‍കുന്നതിനും, ശാസ്ത്ര, സാമൂഹ്യ, സാഹിത്യ, നടക കളരികളും മറ്റും സംഘടിപ്പിക്കുന്ന ചെലവുകളിലേയ്ക്കും മറ്റുമായി ഇത്തരുണത്തില്‍ സമാഹരിക്കുന്ന തുക ഉപയോഗപെടുത്തും. നിലവില്‍ അണ്‍ എക്കണോമിക്കലായ സ്‌കൂളിനെ കൂടുതര്‍ സൗകര്യങ്ങളൊരുക്കി എക്കണോമിക്കലാക്കി മാറ്റുന്നതിനുള്ള പരിശ്രമത്തിന്റെ ആദ്യഘട്ടമായാണ് മാതൃവിദ്യാലയത്തിന് ഗുരുദക്ഷിണ എന്ന ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
 
Picture
Picture
Picture
 
picture
chaithanya