realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ പള്ളിയില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ ഭക്തി നിര്‍ഭരമായി.
Picture
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ വെളുപ്പിനെ 5 ന് ആരംഭിച്ചു. റവ.ഫാ. തോമസ് പ്രാലേല്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. ജിബിന്‍ പാറടിയില്‍ സഹ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജേക്കബ് തടത്തില്‍ വചന സന്ദേശം നല്‍കി. കെ.സി.വൈ.എല്‍. ന്റെ നേതൃത്വത്തില്‍ യേശുവിന്റെ തിരുസ്വരൂപം ഉത്ഥിതമാകുന്നത് ലൈറ്റിന്റേയും, സൗണ്ടിന്റേയും അകമ്പടിയില്‍ ചിത്രീകരിച്ചത് നവ്യനുഭവമായി. ഉത്ഥിത രൂപവും വഹിച്ച് പള്ളിക്കു ചുറ്റി പ്രദക്ഷിണവും നടത്തി. കുര്‍ബാനയ്ക്കുശേഷം ഏവര്‍ക്കും ഈസ്റ്റര്‍ മുട്ട (പുഴുങ്ങിയത്) നല്‍കി 50 നോമ്പ് അവസാനിപ്പിക്കുന്ന ചടങ്ങിനും പള്ളിയങ്കണം സാക്ഷ്യം വഹിച്ചു. പൊട്ടിക്കാന്‍ സാധിക്കാത്ത ഒരേയൊരു മുട്ട ഉണ്ടായിരുന്നത് ലഭിച്ച അലന്‍ ജോസ് ചക്കുഴിക്കാട്ട് ഇസ്റ്റര്‍ ദിന ഭാഗ്യവാനായി തെരഞ്ഞെടുക്കപെട്ടു. അലന് പ്രത്യേകം സമ്മാനം നല്‍കി.
 
Picture
Picture
Picture
Picture
 
picture
chaithanya