realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
മക്കളെ കാണാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയ പിതാവ് നിര്യാതനായി.
Picture
മക്കളെ കാണാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയ പിതാവ് നിര്യാതനായി.പെര്‍ത്ത്/ഞീഴൂര്‍: മക്കളെ കാണുവാനും, അവരോടൊപ്പം കുറച്ചുനാള്‍ കഴിയുവാനുമായി ഓസ്‌ട്രേലിയായിലെ പെര്‍ത്തിലെത്തിയ ഞീഴൂര്‍ പുതുക്കാട്ടില്‍ (വട്ടക്കുന്നേല്‍) ലൂക്കോസ് (80) ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഹാരീസ് ഡെയിലില്‍ സ്ഥിരതാമസമായ മകന്‍ അജിത്ത് ലൂക്കോസിന്റേയും ഭാര്യ ഉഴവൂര്‍ ആനാലില്‍ മഞ്ജുവിന്റേയും കുടുംബത്തിന്റേയും, പെര്‍ത്തില്‍ തന്നെ താമസക്കാരായ മറ്റുമക്കളായ അനീഷ റെജി, അനില സ്റ്റീഫന്‍ എന്നിവര്‍ക്കൊപ്പം പെസഹായും ഈസ്റ്ററും മറ്റും ഒന്നിച്ചാഘോഷിക്കാനായി ഭാര്യ ഡെയ്‌സിക്കൊപ്പം എത്തിയതായിരുന്നു ലൂക്കോസ്.മക്കളോടും, കൊച്ചുമക്കളോടും ഒപ്പം പെസഹാ ആഘോഷിച്ച ശേഷം ഉറങ്ങാന്‍ കിടന്ന ലൂക്കോസിന് ഉറക്കത്തില്‍ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെടുകയായിരുന്നു. രണ്ടാഴ്ച്ച മുന്‍പാണ് ലൂക്കോസും ഭാര്യ ഡെയ്‌സിയും പെര്‍ത്തിലെത്തിയത്. ഔദ്യോഗീക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാലുടന്‍ മൃതദേഹം നാട്ടിലെത്തിച്ച് ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കളറിയിച്ചു.
 
 
picture
chaithanya