realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2017-18 ബജറ്റ് അവതരിപ്പിച്ചു.
കുറവിലങ്ങാട്: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2017-18 വര്‍ഷത്തില്‍ 33.97 കോടി രൂപ വരവും 33.78 കോടി രൂപ ചെലവും 18.72 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം അവതരിപ്പിച്ചു.13ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവാര്‍ഷിക പദ്ധതിയില്‍ കാര്‍ഷികമേഖലയ്ക്കും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രാധാന്യം. ബ്ലോക്കു പഞ്ചായത്തു പ്രദേശത്ത് 331 ഹെക്ടര്‍ സ്ഥലം നെല്‍വയലുകളാണെന്നും എന്നാല്‍ പത്തു ശതമാനത്തിലധികം പ്രദേശം കൃഷി ചെയ്യാതെ തരിശു ഭൂമിയായി കിടക്കുകയാണെന്നും ഈ പ്രദേശങ്ങളില്‍ വ്യാപകമായി നെല്‍കൃഷി പ്രോത്സാഹിപ്പിച്ച് അരി ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് സാന്പത്തിക സഹായം ചെയ്യുന്നതിനും പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറിതൈ വിതരണം ചെയ്യുന്നതിനും 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.പാലുത്പാദനം വര്‍ധിപ്പിക്കുന്നതിന് സ്വയം തൊഴില്‍ സഹായസംഘങ്ങള്‍ മുഖാന്തിരം ഡയറി യൂണിറ്റ് ആരംഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുളള വായ്പ ഉള്‍പ്പെടെ ഒരുകോടി രൂപയും കാലിത്തീറ്റ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് 25 ലക്ഷം രൂപയുള്‍പ്പെടെ 1.5 കോടി രൂപ ഉത്പാദന മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്.ഭവനരഹിതരായ 300 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ധനസഹായമായി ഏഴ് കോടി രൂപ, ജലസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 5000 കിണറുകള്‍ റീ ചാര്‍ജ് ചെയ്യുന്നതിനും നാല് കോടി രൂപയുള്‍പ്പെടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ക്ക് 15 കോടി രൂപ, റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ, വയോജനക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറവിലങ്ങാട് താലൂക്ക് ആശുപത്രി വയോജനവാര്‍ഡ് പൂര്‍ത്തീകരണത്തിന് 10 ലക്ഷം രൂപ, വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തനിര വച്ചുപിടിപ്പിക്കുന്നതിനുളള മന്ദഹാസം പരിപാടിയ്ക്ക് അഞ്ചു ലക്ഷം രൂപയുള്‍പ്പെടെ വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കാ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മേരിക്കുട്ടി തോമസ്, ഡോ. റാണി ജോസഫ്, ജോണ്‍ നീലംപറന്പില്‍, പി.സി. കുര്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ലിസി ബേബി, സി.എം. ജോര്‍ജ്, ആന്‍സി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ പി.എം. മാത്യു, ആസൂത്രണസമിതിയംഗം ബേ?ബി തൊണ്ടാംകുഴിയില്‍, ബൈജു പുതിയിടിത്തുചാലില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, ജോയിന്റ് ബിഡിഒ എം.ഇ. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
 
picture
chaithanya