realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
സാന്താക്രൂസ് എല്‍.പി സ്‌കൂള്‍ ശതാബദി ആഘോഷങ്ങള്‍ സമാപിക്കുന്നു   - Jojo Allothu
കുറവിലങ്ങാട്:മരങ്ങാട്ടുപിളളി, കുറവിലങ്ങാട് പഞ്ചായത്തുകളിലെ ആയിരങ്ങളെ അറിവിലേക്ക് നയിച്ച മണ്ണയ്ക്കനാട് സാന്താക്രൂസ് എല്‍.പി സ്‌കൂളിന്റെ ശതാബദി ആഘോഷങ്ങള്‍ സമാപിക്കുന്നു.നൂറ് വര്‍ഷത്തെ പാരമ്പര്യം നിലനിര്‍ത്തിയുളള ആഘോഷങ്ങളാണ് ഒരു വര്‍ഷമായി നടന്നുവരുന്നത്.ആഘോഷ സമാപനങ്ങള്‍ക്ക് മുന്നോടിയായി 25-ന് രാവിലെ 7.30-ന് പൈയ്ക്കാട് ജങ്ഷനില്‍ നിന്നും വിളംബര സന്ദേശ കൂട്ടയോട്ട മല്‍സരം ആരംഭിക്കും.രണ്ട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കൂട്ടയോട്ടം കുറവിലങ്ങാട് ജങ്ഷനില്‍ സമാപിക്കും.നൂറിന്റെ നിറവിലെത്തി നില്‍ക്കുന്ന വിദ്യാലയ മുത്തശിക്ക് തണലേകാന്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കോഴാ-പാലാ റോഡില്‍ നൂറ് ഫലവ്യക്ഷ തൈകള്‍ നട്ടും നൂറ് ദീപങ്ങള്‍ പ്രകാശിപ്പിച്ചും സമാപന ചടങ്ങിന് മാറ്റുകൂട്ടും.വിദ്യാഭ്യാസ സെമിനാര്‍, പൂര്‍വ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിച്ചുകൊണ്ട് പഴയ തലമുറയും പുതിയ തലമുറയും ഒത്തുചേരല്‍ സാംസ്‌ക്കാരിക സമ്മേളനം, കലാപരിപാടികള്‍ എന്നിവ തുടര്‍ദിവസങ്ങളില്‍ നടക്കും.ശതാബ്ദി സ്മാരക റോഡിന്റെയും ഗെയ്റ്റിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്വാഗതസംഘ രൂപീകരണ യോഗം ഫാ. ജോര്‍ജ് പീടികപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ കണ്‍വീനര്‍ കുട്ടിച്ചന്‍ ജെ. നിധീരി അധ്യക്ഷത വഹിച്ചു.സിസ്റ്റര്‍ സിസിലി മാത്യു, സിസ്റ്റര്‍ ജാസ്മിന്‍ തോമസ്, സദാനന്ദ ശങ്കര്‍ വട്ടക്കാട്ടില്‍, വി.എം. ജോസഫ് വട്ടത്തോട്ടത്തില്‍, ഷാജു സെബാസ്റ്റിയന്‍, ഏ.ജെ. സാബു, വിജയ് ബാബു, ഷൈജു പാവുത്തിയേല്‍,ജോജോ ആളോത്ത്, മജു ജോസഫ്, ബിജു മുണ്ടയ്ക്കല്‍, ജിന്‍സണ്‍ ചെറുണല, സെബാസ്റ്റിയന്‍ ആളോത്ത്, റോജിന്‍ ചെറുമല എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഫാ. ജോര്‍ജ് പീടികപ്പറമ്പില്‍ (രക്ഷാധികാരി), സിസ്റ്റര്‍ സിസലി മാത്യു (സഹരക്ഷാധികാരി), സദാനന്ദ ശങ്കര്‍ വട്ടക്കാട്ടില്‍ (ചെയര്‍മാന്‍), സിസ്റ്റര്‍ ജാസ്മിന്‍ തോമസ് (വൈസ് ചെയര്‍പേഴ്‌സണ്‍), കുട്ടിച്ചന്‍ ജെ. നിധീരി (ജനറല്‍ കണ്‍വീനര്‍), വി.എം. ജോസഫ് വട്ടത്തോട്ടത്തില്‍(അസി. കണ്‍വീനര്‍), ഷാജു സെബാസ്റ്റിയന്‍ (ജോയിന്റ് കണ്‍വീനര്‍).പ്രോഗ്രാം കമ്മിറ്റി:ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ലില്ലിക്കുട്ടി മാത്യു (ചെയര്‍പേഴ്‌സണ്‍), ഏ.ജെ. സാബു (കണ്‍വീനര്‍), ഫിനാന്‍സ് കമ്മിറ്റി:കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍ (ചെയര്‍മാന്‍), വിജയ് ബാബു (കണ്‍വീനര്‍), പബ്ലിസിറ്റ് കമ്മിറ്റി: ഷൈജു പാവുത്തിയേല്‍ (ചെയര്‍മാന്‍), ജോജോ ആളോത്ത്(കണ്‍വീനര്‍), റിസപ്ഷന്‍ കമ്മിറ്റി: മരങ്ങാട്ടുപിളളി പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ് (ചെയര്‍പേഴ്‌സണ്‍), മജു ജോസഫ് (കണ്‍വീനര്‍), സ്‌റ്റേജ് ആന്റ് ഡെക്കറേഷന്‍: മരങ്ങാട്ടുപിളളി പഞ്ചായത്തംഗം പി.സി. രാഗിണി(ചെയര്‍പേഴ്‌സണ്‍), ബിജു മുണ്ടയ്ക്കല്‍ (കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.ശതാബദി ആഘോഷ സ്വാഗതസംഘം ഓഫീസ് ഞായറാഴ്ച രാവിലെ 7.30-ന് സാന്താക്രൂസ് എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിക്കും.മണ്ണയ്ക്കനാട് ഹോളി ക്രോസ് പളളി വികാരി ഫാ. ജോര്‍ജ് പീടികപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയര്‍മാന്‍ സദാനന്ദ ശങ്കര്‍ അധ്യക്ഷത വഹിക്കും.
 
 
picture
chaithanya