realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
സുനില്‍ കാനാട്ട് വാഹനാപകടത്തില്‍ മരിച്ചു.
Picture
ഉഴവൂര്‍: ഉഴവൂര്‍ കാനാട്ട് സുനില്‍ കുമാര്‍ കെ.ജി. (46) വാഹനാപകടത്തില്‍ മരിച്ചു. തടികയറ്റി പേവുകയായിരുന്ന ലോറിയില്‍ നിന്ന് പിന്നിലേയ്ക്ക് തള്ളി നിന്നിരുന്ന തടിയിലേയ്ക്ക് സുനിലും ബന്ധുവും യാത്രചെയ്തിരുന്ന സ്‌കോര്‍പ്പിയോ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി പരുക്കുകലേല്ക്കാതെ രക്ഷപെട്ടു. മുന്‍സീറ്റിലിരുന്ന സുനിലും, സനിലിന്റെ തൊട്ടുപിന്നിലിരുന്ന ബന്ധുകൂടിയായ മനോജ്കുമാറും അപകടത്തില്‍ മരിച്ചു. വെളുപ്പിനാണ് സംഭവം. കണ്ണൂരിലെ ഒരു പാര്‍ക്കു നിര്‍മ്മാണവുമായി ബന്ധപെട്ട കാര്യങ്ങള്‍ക്കായി പോവുകയായിരുന്നു സുനിലും മനോജ്കുമാറും. ഉഴവൂര്‍ കേന്ദ്രീകരിച്ച് ഫൈബര്‍ കളിപ്പാട്ടങ്ങളും മറ്റും നിര്‍മ്മിക്കുന്ന ബിസിനസ് ചെയ്തുവരുകയായിരുന്നു. പാര്‍ക്കുകളിലേയ്ക്കും മറ്റുമുള്ള ഫൈബര്‍ പ്രോഡക്ടുകള്‍, പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേയ്ക്കാവശ്യമായ വേയ്‌സ്റ്റ് ബിന്നുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഡെല്‍റ്റാ ഇന്‍ഡസ്ട്രീസിന്റെ ഉടമയായിരുന്നു സുനില്‍കുമാര്‍ കെ.ജി. നേരത്തെ പാലായില്‍ അതിപ്രശസ്തമായ നിലയില്‍ ബിസി ഗേള്‍ എന്ന പേരില്‍ തുണിവ്യവസായം നടത്തിയിരുന്നു. പിന്നീടാണ് ഫൈബര്‍ ലോകത്തേയ്ക്ക് സുനില്‍ തിരിയുന്നത്.വൈക്കം നന്തിയാട്ട് വാണിയാണ് സുനിലിന്റെ ഭാര്യ. മക്കള്‍: ദേവു, അച്ച്യൂതന്‍.സംസ്‌ക്കാരം 12- 3- 2017 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പില്‍ നടത്തി.
 
Picture
 
picture
chaithanya