realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ഉഴവൂരിന്റെ സമഗ്ര വികസനം സ്വപ്നം കണ്ടിരുന്ന ഇ.ജെ. ലൂക്കോസ് എക്‌സ്.എം.എല്‍.എ.
Picture
''ഏതുരംഗത്തായാലുംസത്യസന്ധതയോടുംആത്മാര്‍ത്ഥയോടുംപ്രവര്‍ത്തിക്കുക, വിജയം നമ്മുടെ വഴിയേവന്നുകൊള്ളൂം.'- ഇ. ജെ.ലൂക്കോസ്എള്ളങ്കില്‍ശ്രീ. ഇ. ജെ.ലൂക്കോസ്എള്ളങ്കില്‍Ex.MLA 1933 ജനുവരി 25നു ജനിച്ചു.ഉഴവൂര്‍, പിറവം എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും, എസ്.ബി. കോളേജ് ചങ്ങനാശ്ശേരി, എസ്.എച്ച്. കോളേജ്‌തേവര, ഗവ. ട്രയിനിങ്ങ്‌ കോളേജ്‌ കോഴിക്കോട്എന്നിവിടങ്ങളിലായി കോളേജ്‌ വിദ്യാഭ്യാസവും അദ്ദേഹം പൂര്‍ത്തിയാക്കി. 1955ല്‍ ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്‌കൂളില്‍ അധ്യാപകനായി തന്റെഔദ്യോഗികജീവിതംആരംഭിച്ചു.1964-ല്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്അംഗമായും, പിന്നീട്‌ വൈസ് പ്രസിഡന്റായും 1979-ല്‍ ഉഴവൂര്‍സര്‍വീസ്‌കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായും ലൂക്കോസ്‌സാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉഴവൂര്‍ സെയിന്റ് സ്റ്റീഫന്‍സ് കോളേജ് നിര്‍മ്മാണകമ്മിറ്റി സെക്രട്ടറി, പ്രസ്തുത കോളേജിന്റേയും കോട്ടയം ബിസിഎം കോളേജിന്റെയും ഗവേണിങ്ങ്‌ ബോഡി അംഗം, കോട്ടയം ഡിഡിസിഅംഗം, കേരള ഖാദിബോര്‍ഡ്അംഗം, കേരളാസിലബസ് കമ്മിറ്റി അംഗം, എ.ഐ.സി.യു. കേരളാ റീജിയന്‍ പ്രസിഡന്റ്, കെ.ആര്‍. നാരായണന്‍ ഫൗഷേന്‍ ചെയര്‍മാന്‍, തുടങ്ങി പല നിലകളിലും അദ്ദേഹം സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഉഴവൂര്‍ ഒ.എല്‍. എല്‍. സ്‌കൂളില്‍ 1955 ജനുവരി 17-ാം തീയതി അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1974-ല്‍ പയ്യാവൂര്‍ എസ്. എച്ച്. സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി. തന്റെ രണ്ടുവര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ അവിടെ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മ്മിക്കുവാന്‍ മുന്‍ കൈയെടുത്തു പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ എന്‍.സി.സി.യുടെ ഒരു യൂണിറ്റും സ്ഥാപിച്ചു. 1976ല്‍കരിങ്കുന്നം സ്‌കൂളിലേയ്ക്കുസ്ഥലം മാറ്റം. 1982 വരെ അവിടെ ജോലി ചെയ്തു. ഇടുക്കി ജില്ലാ സ്‌കൂള്‍ യുവജനോത്സവം അവിടെ അക്കാലത്ത് നടത്തി. സ്‌കൂള്‍ ഗ്രൗണ്ട്‌വലുതാക്കി അവിടെ ജില്ലാസ്‌പോര്‍ട്‌സ്മത്സരത്തിനും ആതിഥ്യംവഹിച്ചു. കടുത്തുരുത്തി സെന്റ്‌മൈക്കിള്‍സ്‌ ഹൈസ്‌കൂളിലുംസേവനമനുഷ്ടിച്ചതിനുശേഷം ഉഴവൂര്‍ഒ.എല്‍.എല്‍. ഹൈസ്‌കൂളില്‍ തിരിച്ചെത്തിയ അദ്ദേഹം 1988-ല്‍ അവിടെ നിന്നുംവിരമിച്ചു;.അവിഭക്ത കേരളകോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. പിളര്‍പ്പിനുശേഷം കേരളകോണ്‍ഗ്രസ്‌ ജോസഫ് ഗ്രൂപ്പില്‍ എക്കാലവും നില കൊണ്ടു. പാര്‍ട്ടിയുടെ പ്രഥമ കോട്ടയംജില്ലാ പ്രസിഡന്റ്, ഓര്‍ഗനൈസിംഗ്‌സെക്രട്ടറി, സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യോജിപ്പിനുശേഷം കേരളാകോണ്‍ഗ്രസ് (എം) ന്റെ ജനറല്‍സെക്രട്ടറിമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.1980ല്‍ കടുത്തുരുത്തിയില്‍ നിന്നും ആദ്യമായി അസംബ്ലിയിലേയ്ക്കുമത്സരിച്ചപ്പോള്‍ ഇടതുപക്ഷത്തെ ഭൂരിപക്ഷത്തിന്റേയും മാനസിക പിന്തുണവിജയം ഉറപ്പിച്ചതായിരുന്നു എങ്കിലും 1256 വോട്ടിന്, വിജയംതെന്നിമാറി. രണ്ടു വര്‍ഷത്തിനുശേഷം ഏറ്റുമാനൂരില്‍ അദ്ദേഹം വിജയക്കൊടി പാറിച്ചു. ഏറ്റുമാനൂര്‍ നിയൊജകമണ്ഡലത്തിലെ വികസനത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുനു 1982-87. മഹാത്മാഗാന്ധി സര്‍വ്വകലാശാലയും പട്ടര്‍മഠം ശുദ്ധജലപദ്ധതിയും കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റും അദ്ദേഹത്തിന്റെകയ്യൊപ്പ്‌ വീണതില്‍ ചിലതുമാത്രം. 1984-ല്‍ ഏറ്റുമാനൂരില്‍ കെ.എസ്.ആര്‍.ടി.സി. സബ്ഡിപ്പോ എന്ന ലക്ഷ്യത്തോടെ പലരില്‍ നിന്നായിഒന്നര ഏക്കര്‍ സ്ഥലംഏറ്റെടുത്ത് കൈമാറാന്‍ കഴിഞ്ഞത്അദ്ദേഹത്തിന്റെ സംഘടനാശേഷിക്കും ദീര്‍ഘവീക്ഷണത്തിനുമുള്ള തെളിവാണ്. 1983-ലെ കടുത്ത വേനലിന്റെ പാഠമുള്‍ക്കൊ്‌ ലൂക്കോസ്‌സാര്‍ വിഭാവനം ചെയ്തതാണ് പൂര്‍ണമായും കേന്ദ്രസഹായത്തോടെ പൂര്‍ത്തിയാക്കപ്പെടുന്ന ഏറ്റുമാനൂര്‍ ശുദ്ധജല പദ്ധതി (പട്ടര്‍മഠം പദ്ധതി). എം എല്‍ എ സ്ഥാനമൊഴിഞ്ഞിട്ടും അദ്ദേഹം ഏറ്റുമാനൂര്‍, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാന്‍ പര്യാപ്തമായ പട്ടര്‍മഠം പദ്ധതി കൈവിട്ടു പോകാതിരിക്കുവാന്‍ ഓഫീസുകളും മന്ത്രി മന്ദിരങ്ങളും കയറിയിറങ്ങി. പദ്ധതി തുടങ്ങുന്നതുവരെ ലൂക്കോസ്‌സാര്‍ ഓരോവര്‍ഷവും പട്ടര്‍മഠത്തേയ്ക്കുറീത്തുമായി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ലോകബാങ്ക്‌ സഹായത്തോടെ നടപ്പാക്കിയ വെള്ളൂപ്പറമ്പ് ശുദ്ധജല പദ്ധതി, വെള്ളൂപ്പറമ്പ് പാലം, അയ്മനം പുത്തന്‍ തോട് പാലം, പനമ്പാലം കോസ്മറ്റോളജി ഇന്‍സ്റ്റിറ്റിയുട്ട്, കോട്ടയംമെഡിക്കല്‍കോളേജ്‌വികസനം, കുമാരനല്ലൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയുട്ട്, മോഡല്‍പ്രൈമറിസ്‌കൂള്‍, ഏറ്റുമാനൂര്‍ബോയ്‌സ്‌ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റിയുട്എന്നിവ ലൂക്കോസ്‌സാറിന്റെ കാലത്തെ സുവര്‍ണ നേട്ടങ്ങളാണ്. അദ്ദേഹം മഹാത്മാഗാന്ധിസര്‍വ്വകലാശാലയിലെ പ്രഥമ സിന്‍ഡിക്കേറ്റ് മെംബറായും സേവനമനുഷ്ടിച്ചു. കാണക്കാരി ഗവ. ഹൈസ്‌കൂള്‍, ആര്‍പ്പൂക്കര മെഡിക്കല്‍കോളേജ്‌ ഹൈസ്‌കൂള്‍ എന്നിവ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി ഉയര്‍ത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. എം.സി. റോഡിലെ പാറോലിക്കല്‍ കവലയില്‍ നിന്നും എം.ജി. സര്‍വ്വകലാശാലയിലേയ്‌ക്കൊരു കവാടം അദ്ദേഹത്തിന്റെ നടക്കാതെ പോയസ്വപ്ന പദ്ധതികളൊന്നായിരുന്നു.ക്‌നാനായ സമുദായത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു വ്യക്തികൂടി ആയിരുന്നു അദ്ദേഹം.1975-ല്‍ കോട്ടയം രൂപതയുടെ പ്രതിനിധിയായി റോമില്‍ രണ്ടാഴ്ച്ച ദീര്‍ഘിച്ച കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. ഒന്നിലധികം തവണ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചുള്ള ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് എ. ഡി. 345-ല്‍ ക്‌നായി തോമാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ സ്ഥലത്ത് ക്‌നായിതോമാ ഭവനും ക്‌നായിതോമാ ടവറും പണികഴിപ്പിച്ചത്. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ആ സംഘടയുടെ വിവിധങ്ങളായ നേത്രുസ്ഥാനങ്ങളുംഅലങ്കരിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മാര്‍ഗംകളി ഉള്‍പ്പെടുത്തിയത്അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.2012 മാര്‍ച്ച് 12ന് ശ്രീ. ഇ. ജെ.ലൂക്കോസ്എള്ളങ്കില്‍ ദിവംഗതനായി
 
Picture
 
picture
chaithanya