realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
സെമിനാര്‍ സംഘടിപ്പിച്ചു.
Picture
ഉഴവൂര്‍. കെ.സി.സി. ഉഴവൂര്‍ ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്‌നാനായ സമുദായ വിവാഹാചാരങ്ങളും ബൈബിളും എന്ന വിഷയത്തില്‍ നടത്തപെട്ട ബോധവത്ക്കരണ സെമിനാറിന് ഉഴവൂര്‍ യൂണിറ്റ് ആതിഥേയത്വം വഹിച്ചു. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു. റവ.ഫാ. ജോണ്‍ ചൊള്ളാനിക്കല്‍ ഒ.എഫ്.എം. കപ്യൂച്ചിന്‍ സെമിനാറിന് നേതൃത്വം നല്‍കി. അതിരൂപതയില്‍ നിന്നുള്ള എ.കെ.സി.സി. പ്രതിനിധി ജോസ് തൊട്ടിയില്‍, ഫൊറോന സെക്രട്ടറി അബ്രാഹം വെളിയത്ത്, യൂണിറ്റ് ട്രഷറാര്‍ അബ്രാഹം കിഴക്കേക്കര, ഫൊറോന ട്രഷറാര്‍ സിറിയക്ക് ചൊള്ളമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
Picture
Picture
Picture
 
picture
chaithanya