realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
ക്‌നാനായ യുവ പ്രതിഭകളെ കെ.സി.സി. ആദരിച്ചു.
Picture
ക്‌നാനായ യുവ പ്രതിഭകളെ കെ.സി.സി. ആദരിച്ചു.ഉഴവൂര്‍: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ യൂണിറ്റും, ഫൊറോനയും സംയുക്തമായി ഉഴവൂരില്‍ നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്‌സവത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ബി.എസ്.ഇ. സംസ്ഥാന കലോത്‌സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആങ്കറിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിന്നു ഷാജു വേരുകടപ്പനാലിനേയും, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഭരതനാട്യത്തിലും, കേരളനടനത്തിലും സംസ്ഥാന സ്‌കൂള്‍ കലോത്‌സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ സോബിന്‍ സണ്ണി താഴത്തുതട്ടാറേട്ടിനേയുമാണ് കെ.സി.സി. ആദരിച്ചത്. കോട്ടയം അതിരൂപതയില്‍ നിന്നുള്ള ഓള്‍ ഇന്‍ഡ്യ കാത്തലിക്ക് യൂണിയന്‍ (എ.ഐ.സി.യു.) പ്രതിനിധി ബേബി മുളവേലിപ്പുറം ഇരുവര്‍ക്കും മെമന്റോയും, ക്യാഷവാര്‍ഡും സമ്മാനിച്ചു. യോഗത്തില്‍ ഷൈജി ഓട്ടപ്പള്ളി, സാബു മുണ്ടകപ്പറമ്പില്‍, തൂഫാന്‍ തോമസ്, ജോസ് തൊട്ടിയില്‍, അബ്രാഹം വെളിയത്ത്, ഏലിയാമ്മ കുടശേരില്‍, ജിജോ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
Picture
 
picture
chaithanya