realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
News
കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു.
Picture
കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു.ഉഴവൂര്‍: കെ.സി.സി. ഉഴവൂര്‍ ഫൊറോന, യൂണിറ്റ് സംയുക്ത പ്രവര്‍ത്തനോദ്ഘാടനം ഇ.ജെ. ലൂക്കോസ് നഗറില്‍ വച്ച് സംഘടിപ്പിച്ചു. കെ.സി.സി. ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനം കെ.സി.സി. അതിരൂപതാ ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ഫൊറോന തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളടങ്ങുന്ന കര്‍മ്മരേഖയുടെ പ്രകാശന കര്‍മ്മം അതിരൂപതാ ട്രഷറാര്‍ സാബു മുണ്ടകപ്പറമ്പില്‍ ഫൊറോന വൈസ് പ്രസിഡന്റ് ജോസ് കിഴക്കേപ്പുറത്തിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. യൂണിറ്റ് കര്‍മ്മ രേഖയുടെ പ്രകാശനം അതിരൂപതാ വൈസ് പ്രസിഡന്റ് തൂഫാന്‍ തോമസ് നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി സണ്ണി തൊട്ടിയില്‍ കര്‍മ്മരേഖ ഏറ്റുവാങ്ങി. ചടങ്ങില്‍ ബേബി മുളവേലിപ്പുറം, ജോസ് തൊട്ടിയില്‍, അബ്രാഹം വെളിയത്ത്, കെ.സി.ഡബ്ല്യൂ.എ. ഫൊറോന പ്രസിഡന്റ് ഏലിയാമ്മ കുടശേരില്‍, കെ.സി.വൈ.എല്‍. ഫൊറോന പ്രസിഡന്റ് ജിജോ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌റ്റേജ് ബാനറും, മറ്റു പരസ്യ ബാനറുകളും എല്ലാം തുണിയില്‍ എഴുതിയതാണ് സമ്മേളനത്തിന് ഉപയോഗിച്ചത്. ഇത്തരുണത്തില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. പരിപാടികള്‍ക്ക് സിറിയക്ക് ചൊള്ളമ്പേല്‍, ജോണ്‍ വെച്ചുവെട്ടിക്കല്‍, സണ്ണി കുഴിപ്പിള്ളില്‍, ഷാജു അഞ്ചക്കുന്നത്ത്, മത്തച്ചന്‍ വടക്കേക്കര, സണ്ണി വെട്ടുകല്ലേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
Picture
Picture
Picture
Picture
 
picture
chaithanya