realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
പാളയത്തിലെ പടനീക്കങ്ങളില്‍ വിളറി പൂണ്ട് മാണി....
തിരുവിതാംകൂര്‍: പട പേടിച്ച് പന്തളത്ത് ചെന്നപോള്‍ പന്തംകൊളുത്തിപ്പട എന്ന പഴം ചൊല്ലില്‍ പതിരില്ലെന്ന് കെ.എം. മാണി അനുഭവ സാക്ഷ്യവുമായി എത്തിയിട്ടുണ്ട്.. ജോസഫ് വിഭാഗത്തെ ഒന്ന് ഒതുക്കണമെന്ന ധാരണയില്‍ അപ്പനും, മകനും, ജോയി അബ്രഹം എന്ന വാലും ചേര്‍ന്ന് ചെറിയ വെടി പൊട്ടിച്ചപോഴേയ്ക്കും സ്വന്തം പാളയത്തില്‍ മാലപ്പടക്കത്തിന് തീകൊളുത്തിയ അവസ്ഥ.. തിരുവല്ല സീറ്റിനായി വിക്ടര്‍ ടി തോമസ്, ജോസഫ് എം. പുതുശേരി...... ചങ്ങനാശേരി സീറ്റിനായി സി.എഫ്. തോമസ്, അഡ്വ. ജോബ് മൈക്കിള്‍...... ഏറ്റുമാനൂരിനായി തോമസ് ചാഴികാടന്‍, അഡ്വ. പ്രിന്‍സ് ലൂക്കോസ്...... പൂഞ്ഞാറിനായി സജി മഞ്ഞക്കടമ്പില്‍, ജോസ് മോന്‍ മുണ്ടയ്ക്കന്‍.... മറ്റു സ്ഥാനമോഹികളായ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ., സിറിയക്ക് ചാഴികാടന്‍, നിഷാ ജോസ് കെ. മാണി, സണ്ണീ തെക്കേടം, ജോസ് കോയിപ്പള്ളീ, മുഹമ്മദ് ഇക്ബാല്‍, മാണി ഗ്രൂപ്പിലെ സ്ഥാന മോഹികളുടെ പട്ടിക ഇനിയും നീളും.. ഇതിനിടയില്‍ ജോസഫ് ഗ്രൂപ്പിലെ സ്ഥാനമോഹികള്‍ കൂടി എത്തിയതാണ് പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കത്തിനപ്പുറം ഗ്രൂപ്പിനു പുറത്തു നിന്നുള്ള പടയൊരുക്കം. ഫ്രാന്‍സീസ് ജോര്‍ജ്, ഡോ.കെ.സി. ജോസഫ്, പി.സി. ജോസഫ്, ആന്റണി രാജു, അഡ്വ. ജേക്കബ് അബ്രാഹം, പ്രൊഫ. ഷീലാ സ്റ്റീഫന്‍, സാക്ഷാല്‍ പി.ജെ. ജോസഫിന്റെ മകന്റെപേരും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇത്രയും പേരുകള്‍ കൂടാതെ സിറ്റിംഗ് സീറ്റുകളിലെ ആളുകള്‍ റോഷി അഗസ്റ്റിയന്‍, പ്രൊഫ. ജയരാജ്, തോമസ് ഉണ്ണിയാടന്‍, കെ.എം. മാണി, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, ഷെവലിയര്‍ ടി.യു. കുരുവിള, തുടങ്ങിയവര്‍ക്കെല്ലാം കൊടുക്കാന്‍ ആകെ കിട്ടുക 13 ഓ 14 സീറ്റുകളാവാം.. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തൊടുപുഴ, ഇടുക്കി, പേരാമ്പ്ര, തളിപ്പറമ്പ, ഇരിങ്ങാലക്കുട, തിരുവല്ല, ....... കാഞ്ഞങ്ങാടും, പുനലൂരും, തിരുവനന്തപുരം ജില്ലയിലെ ചില സീറ്റുകളും ഒക്കെ ചോദിച്ചേക്കാം.. ഏതൊക്കെ ലഭിച്ചാലും ലഭിച്ചില്ലേലും പളയത്തിലെ പട എങ്ങനെ മറികടക്കാനാവും എന്ന ചിന്ത ഈ വയസുകാലത്ത് മാണിയെ വല്ലാതെ അലട്ടുന്നുണ്ട്.... കൂടാതെ ബാര്‍കോഴാ ആരോപണങ്ങള്‍.. റബര്‍ സമരങ്ങളും ഏക്കുന്നില്ല.. കാര്‍ഷകര്‍ കൂടെയുണ്ടോ എന്തോ?
 
picture
chaithanya