realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
കലങ്ങി മറിയുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം....
കലങ്ങി മറിയുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം.... തിരുവിതാംകൂര്‍: മധ്യകേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പടുത്തതോടെ പരസ്പരം സംശയത്തോടെ നോക്കാനും, പാര പണിയാനും, പിളര്‍ന്നു വളരാനുമൊക്കെ ശ്രമമാരംഭിച്ചു. ഒരു കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറലാണ് എന്നൊക്കെ പറഞ്ഞു നടന്നിരുന്ന ജോര്‍ജ് സെബാസ്റ്റിയന്‍ ആര്‍.എസ്.പി. ലെനിനിസ്റ്റിലേയ്ക്ക് ചേക്കേറിയെന്നതാണ് എറ്റവും ഒടുവിലായി കേട്ട പിളര്‍ന്നുവളരല്‍ ചരിത്രം. പിളര്‍പ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ സഹോദര സ്ഥാനം അര്‍ഹിക്കുന്ന പാര്‍ട്ടികളിലൊന്നാണ് ആര്‍.എസ്.പി. എന്നതും കൗതുകകരമാണ്. നാളെ ചിലപോള്‍ ജോര്‍ജ് സെബാസ്റ്റിയന്‍ തന്നെ ആര് പോയി ? എവിടെ പോയി? എന്നു ചോദിച്ചാല്‍ അത്രേയേ ഉള്ളൂ... അതാണ് കേരളാ കോണ്‍ഗ്രസ്... കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപോള്‍ ജോര്‍ജ് സെബാസ്റ്റിയനെ കൂട്ടുപിടിച്ച് പത്രസമ്മേളനം നടത്തം എല്‍.ഡി.എഫിലെ കേരളാ കോണഗ്രസ് കഷണത്തോടൊപ്പമെത്തി കടുത്തുരുത്തി നി.മണ്ഡലത്തില്‍ കേ.കോ. സ്ഥാനാര്‍ത്ഥിയായി കേ.കോ.എമ്മിനെതിരെ പടപൊരുതിയ സ്റ്റീഫന്‍ ജോര്‍ജ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തിരിച്ച് സ്വന്തം പാര്‍ട്ടിയായ കേ.കോ. എമ്മില്‍ കയറി.. ബൈബിളിലെ ധൂര്‍ത്ത പുത്രനെ സ്വീകരിച്ചപോലെ സ്റ്റീഫനെ മാണിസാറെന്ന പിതാവ് രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ബാര്‍ കോഴാരോപണങ്ങള്‍ ഏറ്റ് മുങ്ങി താഴാന്‍ തുടങ്ങിയ കപ്പലിലേയ്ക്ക് രണ്ടു കൈയും വിട്ട് ലൈഫ് ജാക്കറ്റ് പോലുമില്ലാത്ത സ്റ്റീഫന്റെ ചാട്ടം കണ്ട് പാര്‍ട്ടിയിലെ എതിരാളി കൂടിയായ മോന്‍സ് പോലും അന്തം വിട്ടു... ഇടതു മുന്നണികളില്‍ നിന്ന് ചില ചാരപ്പണി നടത്തിയെന്ന പേരുദോഷത്തോടെ വലതിലേയ്ക്ക് ഒന്നു ചായാമോ എന്നും നോക്കിയിട്ട് അതും നടക്കാതെ വന്ന് അവസാനം എന്‍.ഡി.എ. മുന്നണിയിലെ ഘടകകക്ഷിയാണ് താനെന്ന് സ്വയം പറഞ്ഞ് കുമ്മനത്തിന്റെ ജാഥയ്ക്ക് കൂട്ടുപോയും മറ്റും തന്റെ വിധേയത്വം പ്രഖ്യാപിച്ച സാക്ഷാല്‍ പഴയ എന്‍.ഡി.എ.ക്കാരന്‍ പി.സി. തോമസ് പുതിയ ഒരു വെടി പൊട്ടിച്ചുകൊണ്ട് താന്‍ രാഷ്ട്രീയത്തില്‍ ഇപോഴും ഉണ്ട് എന്ന് അറിയിച്ചു. പാലായില്‍ മാണിക്കെതിരെ മത്‌സരിക്കാന്‍ താന്‍ തയ്യാറാണ്. എന്‍.ഡി.എ. എന്ന ഒരു മുന്നണി ഉണ്ടെങ്കില്‍ നിങ്ങള്‍ അനുവദിച്ചാല്‍ എന്നെക്കെ പുലമ്പുന്ന കേട്ടു.. അങ്ങനെ പാലായില്‍ കോഴ മാണിക്കെതിരെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തട്ടകത്തില്‍ തന്നെ രാഷ്ട്രീയ അടിതടകള്‍ പഠിപ്പിച്ച സ്വന്തം ആശാനെതിരെ... ആശാന്റെ ആശാന്റെ മകന്‍... പണ്ട് മകനെ തോല്പിച്ച പാരമ്പര്യമുള്ളതിനാല്‍ അപ്പനേയും തോല്പിച്ച് റെക്കോര്‍ഡ് നേടണമെന്നതാണ് പി.സി.യുടെ ഇപോഴത്തെ ആഗ്രഹം ....... ഇതിനിടെ കേ.കോ.(ജോസഫ്)കാര്‍ക്ക് 2 സീറ്റേ തരാന്‍ പറ്റുവെന്ന് മാണി തിട്ടൂരമിട്ടതായ ഒരു കിംവദന്തി പ്രചരിച്ചിട്ടുണ്ട്.. ജോസഫിന് തൊടുപുഴയും, മോന്‍സിന് ഏറ്റുമാനൂരും.. മോന്‍സ് അമ്പരന്ന് ചോദിച്ചുപോലും അപ്പം കടുത്തുരുത്തിയോ എന്ന്? അവിടെ സാക്ഷാല്‍ കെ.എം. മാണി തന്നെ മത്‌സരിക്കുകയോ,, തോമസ് ചാഴികാടനെ മത്‌സരിപ്പിക്കുകയോ ചെയ്‌തോളാം.. ഈ വര്‍ഷത്തെ പാര്‍ട്ടി ചാവേറുകളിലൊന്നായി തെരഞ്ഞെടുത്തിരിക്കുന്നത് മോന്‍സിനെയാണെന്നാണ് മാണിയുടെ മൊഴിമുത്ത്... സീറ്റ് മോഹം ഉള്ളില്‍ ഒരിക്കലും ഒളിപ്പിച്ചു വയ്ക്കാന്‍ ജനാധിപത്യ പാര്‍ട്ടികളിലൊള്ള ആര്‍ക്കും സാധിക്കില്ല.. പിന്നല്ലേ കേ.കോ.എമ്മിന്.. ജോസഫ് വിഭാഗത്തിലെ സീറ്റുമോഹികള്‍ ഉടന്‍ വിമതപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. പി.സി. ജോസഫ് (കോതമംഗലം), ഫ്രാന്‍സീസ് ജോര്‍ജ് എക്‌സ്.എം.പി. (പൂഞ്ഞാര്‍), ഡോ. കെ.സി. ജോസഫ് (കുട്ടനാട് അല്ലെങ്കില്‍ ചങ്ങനാശേരി), അഡ്വ. ആന്റണി രാജു (തിരുവനന്തപുരം), മോന്‍സ് ജോസഫ് (കടുത്തുരുത്തി), പി.ജെ. ജോസഫ് (തൊടുപുഴ) ഇവരുടെ തന്നെ ഗ്രൂപ്പുകാരായ അഡ്വ. ജേക്കബ് എബ്രാഹം കുട്ടനാടിനായി ശക്തമായി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.. ഇതിനിടെ സാക്ഷാല്‍ ഷെവലിയര്‍ കുരുവിള കോതമംഗലത്ത് ഒരു അങ്കം കൂടി വെട്ടാനൊരുക്കമായി തന്നെയാണ് നിലകൊള്ളുന്നത്. പ്രൊഫ. ഷീലാ സ്റ്റീഫനും സീറ്റുകിട്ടിയാല്‍ തരക്കേടില്ലെന്ന അഭിപ്രയമുള്ളയാളാണ്. ഇന്നലെ ഒരു ജോസഫ് ഗ്രൂപ്പുകാരന്‍ രഹസ്യമായി പരിതപിക്കുന്ന കേട്ടു.. എന്നാ പറയാന 6ല്‍ അധികം സീറ്റ് എല്‍.ഡി.എഫില്‍ നിന്നിരുന്നേല്‍ മത്‌സരിക്കാന്‍ കിട്ടിക്കൊണ്ടിരുന്നതാ കൂടാതെ ഒരു എം.പി. സീറ്റും.. ലയിച്ച് പണ്ടാറടങ്ങിയതോടെ കഴിഞ്ഞ തവണ 4 സീറ്റ് നിയമ സഭയിലേയ്ക്ക്.. ലോക്‌സഭയിലേയ്ക്ക് ഒന്നും കിട്ടിയുമില്ല..അന്നു ലയിപ്പിക്കാന്‍ ഓടി നടന്നവരായിരുന്നു മോന്‍സും, ഡോ. കേ.സി.യും അവര്‍ക്കിട്ടും പണികിട്ടിയല്ലോ... സമാധാനമായി. ബാക്കി കേ.കോ. കളായാ പി.സി. ജോര്‍ജ്, പിള്ള ആന്റ് മകന്‍, ജേക്കബ് ഗ്രൂപ്പ്, ടി.എസ്. ജോണ്‍, സ്‌കറിയാ തോമസ് തുടങ്ങിയവരുടെ കഥ അടുത്ത ലേഖനത്തില്‍... വാല്‍കഷണം: ജോസഫ് ഗ്രൂപ്പ് തിരിച്ച് എല്‍.ഡി.എഫിലേയ്ക്ക് വന്നാല്‍ സീറ്റുകള്‍ പഴയപോലെ തരാമോ എന്ന് ചോദിച്ച് എല്‍.ഡി.എഫിന്റെ വാതിലില്‍ മുട്ടി കേട്ടു.. പോയതെന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായി പഠിച്ച് പറഞ്ഞു കേള്‍പ്പിക്കാമോ എന്നാണത്രേ എല്‍.ഡി.എഫ് നേതൃത്വം മൊഴിഞ്ഞതെന്നറിയുന്നു..
 
picture
chaithanya