realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
Next >>   
പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചു വരാന്‍ ജോസഫ് ഗ്രൂപ്പ്.
കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയമെന്നാല്‍ സ്വന്തം കാര്യവും, സ്വന്തക്കാരുടേയും മക്കളുടേയും കാര്യവും സിന്ദാബാദ് എന്ന മുദ്രാവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കര്‍ഷക പാര്‍ട്ടിയാണ്. റബര്‍ കമ്പനികളില്‍ നിന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കൈപ്പറ്റി പാര്‍ട്ടിയണികളെകൂട്ടി റബര്‍ വിലയിടിവിനെതിരെ പ്രഹസന സമരം നടത്തി കൈയ്യടി വാങ്ങി കര്‍ഷക പാര്‍ട്ടിയാണ് തങ്ങള്‍ എന്നത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന പാര്‍ട്ടി. അതിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തില്ലെന്ന ഒറ്റ കുറവുള്ള കെ.എം. മാണിയെന്ന അതികായന്‍ നേതൃത്വം നല്‍കുന്നതും, അദേഹത്തിന്റെ ശിഷ്യഗണങ്ങളായ പല ജാതി നേതാക്കള്‍ നേതൃത്വം കൊടുക്കുന്ന വിവിധ വിഭാഗങ്ങള്‍ വേറേയും. എന്നാല്‍ ഈ വര്‍ഷം കെ.എം. മാണിയുടെ കൂടെ കൂടി നിന്ന് ആനുകൂല്യങ്ങള്‍ പിടിച്ചു പറ്റിയ നേതാക്കളെല്ലാം പല വഴിക്ക് പിരിഞ്ഞെങ്കിലും കൂടെ കൂട്ടീട്ട് കഴിഞ്ഞ തവണ 4 സീറ്റു മാത്രം കിട്ടിയ ജോസഫ് ഗ്രൂപ്പിന് ഈ വര്‍ഷം വലിയ ഒരു വിഭാഗം പ്രവര്‍ത്തകരും, നേതാക്കളും വേര്‍പിരിഞ്ഞെങ്കിലും കഴിഞ്ഞ തവണത്തെ അത്രയും സീറ്റ് ലഭിച്ചു. അങ്ങനെ കണക്കുകൂട്ടിയാല്‍ ജോസഫ് ഗ്രൂപ്പിലെ പഴവരും , പുതിയതുമായ എല്ലാവരും കൂടി യു.ഡി.എഫ്. മുന്നണിയില്‍ 4, എല്‍.ഡി.എഫ്. മുന്നണിയില്‍ 4, ഇങ്ങനെ 8 പേര്‍ മത്‌സര രംഗത്തുണ്ട്. അതും 8 നിയോജക മണ്ഡലങ്ങളില്‍. ഇടതു മുന്നണിയില്‍ പണ്ട് ജോസഫ് ഗ്രൂപ്പ് എല്‍.ഡി.എഫിലായിരുന്നപോള്‍ പിളര്‍പ്പില്ലാതെ ഒന്നിച്ച് പി.സി. ജോര്‍ജിനും, ടി.എസ്. ജോണിനും ഒക്കെ ഒപ്പമായിരുന്നപോള്‍ ലഭിച്ചിരുന്ന് 8 സീറ്റോ മറ്റോ ആയിരുന്നെങ്കില്‍ ഇത്തവണ വാണിയാന്‍ വാണിയാത്തി ക്കളി നടത്തിയ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഇരു മുന്നണികളിലായി 8 വ്യത്യസ്ത മണ്ഡലങ്ങളില്‍ മത്‌സരിക്കുന്നു. പി.ജെ. ജോസഫ് - തൊടുപുഴ, ടി.യു. കുരുവിള - കോതമംഗലം, മോന്‍സ് ജോസഫ് - കടുത്തുരുത്തി, അഡ്വ. ജേക്കബ് എബ്രാഹം - കുട്ടനാട് (നാലുപേരും യു.ഡി.എഫ്., കേരളാ കോണ്‍ഗ്രസ് എം.), ഫ്രാന്‍സീസ് ജോര്‍ജ് - ഇടുക്കി, ഡോ. കെ.സി. ജോസഫ് - ചങ്ങനാശേരി, പി.സി. ജോസഫ് - പൂഞ്ഞാര്‍, അഡ്വ. ആന്റണി രാജു - തിരുവനന്തപുരം. (നാലുപേരും എല്‍.ഡി.എഫ്., മാണി ഗ്രൂപ്പ് പിളര്‍ത്തി ഇവര്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ലേബലില്‍ മത്‌സരിക്കുന്നു). ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്ന അഡ്വ. സ്റ്റീഫന്‍ ചാഴികാടന്‍ പി.സി. തോമസിനൊപ്പം കടുത്തുരുത്തിയിലും, സുരേന്ദ്രന്‍ പിള്ള നേമത്ത് ജനതാദള്‍ യുണൈറ്റഡിനായും, പഴയ കോട്ടയം ജില്ലാ പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി പൂഞ്ഞാറിലും, സ്‌കറിയാ തോമസ് കടുത്തുരുത്തിയിലും മത്‌സരിക്കുന്നുണ്ടെങ്കിലും, മാണി ഗ്രൂപ്പിലെ ആദ്യം സൂചിപ്പിച്ച 4 പേരും, ഡമോക്രാറ്റിക്കിലെ 4 പേരും, വീണ്ടും ഈ തെരഞ്ഞെടുപ്പിനു ശേഷം ഒന്നിക്കുമെന്നാണ് പൊതുവെ പറയപെടുന്നത്. അതിനു മുന്നോടിയായി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ശക്തി ക്ഷയിപ്പിക്കുക എന്ന അടവു നയത്തിന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ് എമ്മിനെതിരെയാണ് ഡെമോക്രാറ്റുകളില്‍ 3 പേരുടേയും പോരാട്ടം. അല്ലെങ്കില്‍ ഡെമൊക്രാറ്റിലെ ഈ നാല്‍വര്‍ സംഘം എല്‍.ഡി.എഫിലാണെങ്കിലും, പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്കാല്‍ക്കും എതിരെ മത്‌സരിക്കാതെ എന്തുകൊണ്ട് മാണിഗ്രൂപ്പിനെതിരെ മത്‌സരിക്കുന്നു. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ മാണി പാര്‍ട്ടി ഈ വര്‍ഷം ജയിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നാല്‍ ജോസഫ്, മോന്‍സ്, കുരുവിള, ജേക്കബ് എബ്രാഹം എന്നിവര്‍ ജയിച്ചു വന്നാല്‍ ഒപ്പം ഫ്രാന്‍സീസും, ഡോ. കെ.സി.യും ജയിച്ചു വന്നാല്‍ മാണി ഗ്രൂപ്പിലെ 2 പേര്‍കൂടി തോല്ക്കുമെന്നര്‍ത്ഥം. അതായത് പേരാമ്പ്ര, ആലത്തൂര്‍, തളിപ്പറമ്പ്, പൂഞ്ഞാര്‍, ഇടുക്കി, ചങ്ങനാശേരി, തിരുവല്ല, തുടങ്ങി പലതും തോറ്റാല്‍ മാണി ഗ്രൂപ്പില്‍ ജയിക്കാനായി അവശേഷിക്കുന്നത് മാണിയും, തോമസ് ചാഴികാടനും, തോമസ് ഉണ്ണിയാടനും, ഡോ.എന്‍. ജയരാജും മാത്രം.., മാണി ഗ്രൂപ്പില്‍ ജോസഫ് ഗ്രൂപ്പ് വലിയ കക്ഷിയാവുന്ന സാഹചര്യം.. ഈ സാഹചര്യത്തില്‍ ജോസഫ് ഗ്രൂപ്പ് പഴയ രീതിയില്‍ ഒന്നിച്ചാല്‍ നാലും, മൂന്നും 7 എന്ന രീതിയില്‍ വലിയ പാര്‍ട്ടിയായി മാറുകയും മാണി ഗ്രൂപ്പ് ജോസ് കെ. മാണിയുടെ ഏകാതിപത്യത്തില്‍ തകര്‍ന്നടിയുകയും, പുത്രവാത്‌സല്യത്താല്‍ അന്ധനായി മാറിയ ദൃതരാഷ്ട്രറുടെ അവസ്ഥയിലേയ്ക്ക് ഭാവിയില്‍ മാണി ഗ്രൂപ്പ് അധ:പതിച്ചേക്കാം..
 
picture
chaithanya