realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി.
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ജോര്‍ജ് കുര്യനാണ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കഴക്കൂട്ടത്തും ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍ മഞ്ചേശ്വ ത്തും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും മത്സരിക്കും. നേരത്തേയുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ നേമത്തും മത്സരിക്കും.  22 മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടികയ്ക്കാണ് ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ അന്തിമ ധാരണയായത്. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ചെങ്ങന്നൂരിലും സി.കെ. പത്മനാഭന്‍ കുന്നമംഗലത്തും മത്സരിക്കും.  വി. മുരളീധരന്‍ മത്സരിക്കുന്ന കഴക്കൂട്ടത്തു ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ മാസം 17നു ഡല്‍ഹിയില്‍ ചേരുന്ന ബിജെപി കേന്ദ്രസമിതികൂടി അംഗീകരിച്ചാല്‍ മാത്രമേ പട്ടികയ്ക്ക് അന്തിമ അംഗീകാരമാകൂ. മറ്റു ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ് ആറന്മുളയിലും എ.എന്‍. രാധാകൃഷ്ണന്‍ മണലൂരിലും സ്ഥാനാര്‍ഥികളാകും. പ്രാദേശികമായ തര്‍ക്കങ്ങളെ തുടര്‍ന്ന് കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്തോ കാസര്‍ഗോഡോ മത്സരിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇന്നലെ ചേര്‍ന്ന യോഗം മഞ്ചേശ്വരത്തു മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന പാലക്കാട്ടും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പുയര്‍ന്നിരുന്നു. ശോഭാ സുരേന്ദ്രന്റെ ഭര്‍ത്താവ് കെ.കെ. സുരേന്ദ്രന്‍ പൊന്നാനിയില്‍ മത്സരിക്കും. സിപിഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കാല് നഷ്ടമായ സി. സദാനന്ദന്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയാകും. മറ്റു മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും ചുവടെ: കെ.പി. ശ്രീശന്‍കോഴിക്കോട് നോര്‍ത്ത്, രവി തേലത്ത്തവനൂര്‍, ബാദുഷ തങ്ങള്‍ മലപ്പുറം, രേണു സുരേഷ് കോങ്ങാട്, ഷാജുമോന്‍ വട്ടേക്കാട് ചേലക്കര, എ. നാഗേഷ് പുതുക്കാട്, എന്‍.കെ. മോഹന്‍ദാസ് എറണാകുളം, എന്‍. ചന്ദ്രന്‍ ദേവികുളം, പി.എം. വേലായുധന്‍ മാവേലിക്കര
 
picture
chaithanya