realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
യു.ഡി.എഫിലെ വിമതരുടെ വരവ് എല്‍.ഡി.എഫിന്റെ താളം തെറ്റിക്കുമോ?
നിലവില്‍ സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ്. മുന്നണി യു.ഡി.എഫിലെ വിമതരെ കൂടെക്കൂട്ടുകാ എന്ന രാഷ്ട്രീയ അജണ്ടയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിലൂടെ യു.ഡി.എഫ് ശിഥിലായി എന്ന പ്രചരണം നടത്തുക. എന്നാല്‍ ഇവരുടെ ഓരോരുത്തരുടെ വരവും എല്‍.ഡി.എഫിലെ നിലവിലെ കക്ഷികള്‍ മുറുമുറുപോടെ തന്നെ കാണുന്ന സാഹചര്യമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കൂടാതെ സി.പി.എമ്മിനുള്ളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ****************************************************************************** ഫ്രാന്‍സീസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രംഗത്തു വന്നിരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം വിമതര്‍ ആവശ്യപെടുന്ന സീറ്റുകളില്‍ ചിലത് എല്‍.ഡി.എഫിലെ ഘടക കക്ഷികള്‍ മത്‌സരിക്കുന്ന സീറ്റുകളാണ്. ചങ്ങനാശേരി ഡോ. കെ.സി. ജോസഫിന്, തിരുവനന്തപുരം ആന്റണി രാജുവിന്, മൂവാറ്റുപുഴ -  ഫ്രാന്‍സീസ് ജോര്‍ജിന്, ഇടുക്കി -  പി.സി. ജോസഫിന്. ഇവയില്‍ ചങ്ങനാശേരിയും, ഇടുക്കിയും സി.പി.എം. സ്വതന്ത്രരോ സി.പിഎമ്മോ മത്‌സരിച്ചു വന്നിരുന്നതാണ് എന്നാല്‍ മൂവാറ്റുപുഴയില്‍ സി.പി.ഐ.യും, തിരുവനന്തപുരത്ത് കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിലെ സുരേന്ദ്രന്‍ പിള്ളയും മത്‌സരിക്കുന്ന മണ്ഡലങ്ങളാണ്. ഈ സീറ്റുകള്‍ വിട്ടുകൊടുക്കുക എന്നത് ഇരു പാര്‍ട്ടികള്‍ക്കും സ്വീകര്യമായ കാര്യമല്ല. ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ കൂടാതെ സി.പി.ഐ. മത്‌സരിക്കുന്ന മറ്റൊരു മണ്ഡലമായ പത്തനാപുരം സീറ്റും കേരളാ കോണ്‍ഗ്രസ് ബി.യിലെ ഗണേഷ്‌കുമാറിനുവേണ്ടി വിട്ടുകൊടുക്കേണ്ടി വരുന്നുണ്ട്. വീണ്ടും ഹൈറേഞ്ച് സംരക്ഷണ സമിതി, മലയോര സംരക്ഷണ സമിതി, കുട്ടനാട് സംരക്ഷണ സമിതി, കേര, റബര്‍ കര്‍ഷക സംരക്ഷണ സമിതി തുടങ്ങിയ ചില അച്ചന്‍മാര്‍,, മെത്രാന്‍മാര്‍, അച്ചായന്‍മാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്രൈസ്തവ സംഘടനാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി കൂടിയും ചില സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതും എല്‍.ഡി.എഫിലെ നിലവിലെ ചില സമവാക്യങ്ങള്‍ പൊളിച്ചെടുക്കും എന്നു പറയാതെ തരമില്ല. ########################################## മലപ്പുറത്ത് സീറ്റുപിടിക്കാനായി കോണ്‍ഗ്രസിലേയും, ലീഗിലേയും ചില വിമതരെ കൂടെക്കൂട്ടുന്ന തന്ത്രമാണ് നിലവില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇത്തവണ അത്തരം നീക്കങ്ങളിലും അണികള്‍ അത്രകണ്ട് തൃപ്തരാണ് എന്നു കരുതാനാവില്ല.  അവിടങ്ങളില്‍ സി.പിഎമ്മിനുള്ളില്‍ നിന്നും ചില പൊട്ടലും ചീറ്റലും കേള്‍ക്കുന്നപോലെ. ആര്‍.എസ്.പി.യിലെ മൂന്നോളം ചെറിയ വിഭാഗങ്ങള്‍, കേരളാ കോണ്‍ഗ്രസിലെ നാലോളം വിഭാഗങ്ങള്‍, ജെ.എസ്.എസ്., സി.എം.പി. (അരവിന്ദാക്ഷന്‍), ഐ.എന്‍.എല്‍., ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയ നിരവധിയായ ചെറിയ കക്ഷികളെല്ലാം സീറ്റിനായി എല്‍.ഡി.എഫ് നേതൃത്വത്തിന്റെ പിന്നാലെയുണ്ട്. ഇതിനിടയില്‍ നിലവിലെ കക്ഷികളെല്ലാം കൂടുതല്‍ സീറ്റുകള്‍ മത്‌സരിക്കാന്‍ വേണമെന്ന നിലപാടിലുമാണ്. സി.പി.ഐ., ജെ.ഡി.എസ്., എന്‍.സി.പി., കോണ്‍ഗ്രസ് എസ്., എല്ലാവര്‍ക്കും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുവേണം. കാരണം മുന്നണിയിലുണ്ടായിരുന്ന ആര്‍.എസ്.പി. മുന്നണി വിട്ടുപോയി അവരുടെ സീറ്റുകള്‍ വീതം വയ്ക്കണം. മുന്നണിയില്‍ നിന്നും പുറത്തുപോയത് ഒരു പാര്‍ട്ടി മാത്രമെങ്കില്‍ മുന്നണിയിലേയ്ക്ക് പ്രവേശനം ചോദിച്ച് പുറത്തു നില്‍ക്കുന്നത് ഒരു ഡസന്‍ പാര്‍ട്ടികളാണ് എന്നതാണ് സീറ്റു വിഭജനം പുതിയ പൊട്ടിത്തെറിയിലേയ്ക്ക് എല്‍.ഡി.എഫിനെ നയിക്കുമോ എന്ന ആശങ്ക നേതാക്കളില്‍ ഉയര്‍ത്തിയിരിക്കുന്നത്. കൂടെയെത്തിയിരിക്കുന്ന പുതിയ കക്ഷികളുടേയും, പൊതുസമ്മത സ്ഥാനാര്‍ത്ഥികളായി ഉയര്‍ത്തിക്കാട്ടുന്ന ക്രൈസ്തവ നേതൃത്വങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളുടേയും ജനപിന്‍തുണ എത്രകണ്ട് ഉണ്ട് എന്നത് തെരഞ്ഞെടുപ്പിന് ശേഷമെ നിശ്ചയിക്കാനും കഴിയൂ.. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ പത്തനംതിട്ട സീറ്റിലേയ്ക്ക് ആര്‍.എസ്.പി.യെ തള്ളി സ്വീകരിച്ചത് ഫീലിപോസ് തോമസ് എന്ന കോണ്‍ഗ്രസ് റിബലിനെയായിരുന്നു. റാന്നി നിയമസഭാ സീറ്റില്‍ രാജു എബ്രാഹത്തിനെതിരെ ഹാട്രിക്ക് തോല്‌വി ഏറ്റു വാങ്ങിയയാളെ മത്‌സരിപ്പിച്ചതിലൂടെ മുന്നണിയിലുണ്ടായിരുന്ന ഒരു കക്ഷി വെളിയില്‍ പോയി എന്നു മാത്രമല്ല പത്തനംതിട്ടയും, കൊല്ലവും അടക്കമുള്ള ജയിക്കാവുന്ന സീറ്റുകളില്‍ പരാജയം ചോദിച്ചു വാങ്ങുകയും ചെയ്തു. അതോടൊപ്പമാണ് തിരുവനന്തപുരം സീറ്റില്‍ നാടാര്‍ സമുദായത്തേയും ക്രൈസ്തവ സഭയേയും പ്രീതിപെടുത്താന്‍ ബെന്നറ്റിനെ കൊണ്ടുവന്ന നീക്കവും, ലത്തീന്‍ കത്തോലിക്കരെ തൃപ്തിപെടുത്താന്‍ എറണാകുളം സീറ്റില്‍ ക്രിസ്റ്റി ഫൊര്‍ണ്ണാണ്ടസിനെ അവതരിപ്പിച്ചതും. ഈ നീക്കവും പാളി എന്ന കാര്യത്തില്‍ സംശയമില്ല. ആകെ വിജയിച്ചത് ഇടുക്കി സീറ്റില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെ മത്‌സരിപ്പിച്ചതും, സിനിമാ താരം ഇന്നസെന്റിനെ ചാലക്കുടിയില്‍ ഇറക്കിയതും.   %%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%% ഈ തന്ത്രം തുടരുന്നതിനുള്ള സാധ്യത ഈ തെരഞ്ഞെടുപ്പലും കാണുന്നുണ്ട് സിനിമാ താരങ്ങളും, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമൊക്കെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചാല്‍ അത്ഭുതപെടാനില്ല.
 
picture
chaithanya