realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
നിയമസഭാ തെരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
പാലക്കാട്: മെയ് 16ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മങ്കട മണ്ഡലത്തിലും വൈസ്പ്രസിഡണ്ടുമാരായ സുരേന്ദ്രന്‍ കരിപ്പുഴ അരൂരിലും പ്രേമാ പിഷാരടി കളമശ്ശേരിയിലും മത്സരിക്കും. ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ ഹഖീം ആലുവയിലും സെക്രട്ടറി റസാഖ് പാലേരി പേരാമ്പ്രയിലും മത്സരിക്കും. സ്ഥാനാര്‍ഥി പട്ടിക താഴെ ചേര്‍ക്കുന്നു. 1. പേരാവൂര്‍  പള്ളിപ്രം പ്രസന്നന്‍ 2. കല്യാശ്ശേരി  സൈനുദ്ദീന്‍ കരിവെള്ളൂര്‍ 3. അഴീക്കോട്  ജോസഫ് ജോണ്‍ 4. കണ്ണൂര്‍  രഹ്‌ന ടീച്ചര്‍ 5. പേരാമ്പ്ര  റസാഖ് പാലേരി 6. ബാലുശ്ശേരി  ശശീന്ദ്രന്‍ ബപ്പങ്ങാട് 7. ബേപ്പൂര്‍  പി.സി. മുഹമ്മദ് കുട്ടി 8. കൊടുവള്ളി  അഡ്വ. സക്കരിയ 9. തിരുവമ്പാടി  രാജു പുന്നക്കല്‍ 10. കൊണ്ടോട്ടി  സലീം കുറുമ്പത്തൊടി 11. താനൂര്‍  അഷ്‌റഫ് വൈലത്തൂര്‍ 12. തിരൂര്‍  ഗണേഷ് വടേരി 13. പൊന്നാനി  ശാക്കിര്‍ ചങ്ങരംകുളം 14. മലപ്പുറം  ഇ.സി. ആയിഷ 15. മങ്കട  ഹമീദ് വാണിയമ്പലം 16. വണ്ടൂര്‍  കൃഷ്ണന്‍ കുനിയില്‍ 17. പെരിന്തല്‍മണ്ണ  എ. ഫാറൂഖ് 18. നെന്മാറ  അജിത്ത് കൊല്ലങ്കോട് 19. ആലുവ  പി.എ ഹഖീം 20. കളമശ്ശേരി  പ്രേമാ പിഷാരടി 21അരൂര്‍  സുരേന്ദ്രന്‍ കരിപ്പുഴ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടിക രണ്ട് ഘട്ടങ്ങളിലായി പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, പാലക്കാട് ജില്ലാ പ്രസിഡണ്ട് പി.വി വിജയരാഘവന്‍, ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍ എന്നിവരും പങ്കെടുത്തു.
 
picture
chaithanya