realestate matrimony helping Hands Job Vaccancy Sahityam Cinema Upakara Smarana cooking Be Friends
Wishing all the Happiest Sree Krishna Jayanthi •
Cinema
ദുര്‍ബല ചെറുകക്ഷികള്‍ കൂടുതലും ഇനി എല്‍.ഡി.എഫിനൊപ്പം.
വലിയ ജനപിന്‍തുണയില്ലാത്ത ചെറുകക്ഷികളിലധികവും ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പമായിരിക്കും. ജനപിന്‍തുണയുള്ളവയില്‍ പലതും കഴിഞ്ഞ 7 വര്‍ഷത്തിനിടെ യു.ഡി.എഫ് ചേരിയിലേയ്ക്ക് പോയതോടെ ഇനി എല്‍.ഡി.എഫില്‍ ജനപിന്‍തുണയുള്ള കക്ഷികളായി അവശേഷിക്കുന്നത് സി.പി.എമ്മും, സി.പി.ഐ.യും കൂടാതെ അല്പമെങ്കിലും എന്തെങ്കിലും ജനകീയത അവകാശപെടാവുന്നത് ജനതാദള്‍ എസിനും, എന്‍.സി.പി.ക്കുമൊക്കെയാണ്. യു.ഡി.എഫില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് എം എന്നീ കക്ഷികള്‍ക്കൊപ്പം ജനതാദള്‍ യുണൈറ്റഡും, ആര്‍.എസ്.പി.യും കൂടിച്ചേരുന്നതോടെ യു.ഡി.എഫ്. മുന്നണിയ്ക്കാണ് കുറച്ചുകൂടി ജനകീയത അവകാശപെടാവുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ ചില മേഖലകളില്‍ ഇപോഴും എതിര്‍പ്പ് നിലനില്‍ക്കുന്നതിനാലാണ് സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ്. മുന്നണിയിലേയ്ക്ക് വലിയ ജനപിന്‍തുണയില്ലത്ത കക്ഷികളെങ്കിലും അവയുടെ സാമുദായിക വോട്ടു ബാങ്കിന്റെ പിന്‍ബലം പ്രതീക്ഷിച്ച് കൂടെക്കൂട്ടുന്നതിന് തയ്യാറാവുന്നത്. ഒപ്പം യു.ഡി.എഫ്. മുന്നണി വിട്ടുവരുന്ന കക്ഷികളെ പ്രോത്‌സാഹിപ്പിക്കുന്നത് യു.ഡി.എഫ്. തകരുന്നു എന്ന തലത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നതിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടത്തിനുമായാണ്. എന്‍.ഡി.എ. മുന്നണിയിലേയ്ക്ക് കൂടുതല്‍ കക്ഷികളെ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ജെ.പി.യോടുള്ള അയിത്തത്തിന് ഇതുവരെ വലിയ വ്യത്യാസം വന്നിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് എന്ന പാര്‍ട്ടിയുണ്ടായിരുന്നത് ചെയര്‍മാന്‍ നോബിള്‍ മാത്യൂ പിരിച്ചുവിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നെങ്കില്‍, ആര്‍.എസ്.പി. താമരാക്ഷന്‍ വിഭാഗം എന്‍.ഡി.എ. മുന്നണിയില്‍ ചേര്‍ന്നത് തെറ്റായിപോയി എന്ന പരാമര്‍ശവുമായി മുന്നണി വിട്ടു പോയതും എന്‍.ഡി.എ. മുന്നണിയെ സംശയത്തോടെ കാണാന്‍ കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. യു.ഡി.എഫ്. മുന്നണിയിലെ കക്ഷികള്‍ 1. കോണ്‍ഗ്രസ് ഐ., 2. മുസ്ലീം ലീഗ് 3. കേരളാ കോണ്‍ഗ്രസ് എം., 4. ജനതാദള്‍ യുണൈറ്റഡ് 5. ആര്‍.എസ്.പി. 6. കേരളാ കോണ്‍ഗ്രസ് ജേക്കബ് 7. സി.എം.പി. സി.പി. ജോണ്‍ വിഭാഗം. ജെ.എസ്.എസിലുണ്ടായ പിളര്‍പ്പുകളില്‍ കെ.കെ. ഷാജു പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയപോള്‍ ഉമേഷ് ചള്ളിയില്‍ സി.പി.ഐ.യില്‍ ചേര്‍ന്നു. സത്യജിത് വിഭാഗം എന്നപേരില്‍ ഒരു വിഭാഗം നിലവിലുണ്ട് ഇവരുടെ നിലപാട് എന്താണെന്ന് വ്യക്തമല്ല. ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍. 1. സി.പി.എം. 2. സി.പി.ഐ. 3. ജനതാദള്‍ സെക്യൂലര്‍ 4. എന്‍.സി.പി. 5. കോണ്‍ഗ്രസ് എസ്. 6. കേരളാ കോണ്‍ഗ്രസ് (സ്‌കറിയാ തോമസ്) 7. ഐ.എന്‍.എല്‍. 8. ഫോര്‍വേര്‍ഡ് ബ്ലോക്ക് 9. ആര്‍.എസ്.പി. (ലെനിനിസ്റ്റ്) 10. കേരളാ കോണ്‍ഗ്രസ് ബി. 11. കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ 12. കേരളാ കോണ്‍ഗ്രസ് (ഫ്രാന്‍സീസ് ജോര്‍ജ്) 13. ജെ.എസ്.എസ്. 14. സി.എം.പി. (അരവിന്ദാക്ഷന്‍ വിഭാഗം) ഇത്രയും കക്ഷികളിലും വിശ്വാസമില്ലാതെ ഇടതു മുന്നണി പൊതു സമ്മതരായ സ്വതന്ത്രരേയും, യു.ഡി.എഫ്. റിബലുകളേയും, സിനിമാ താരങ്ങളേയും, മറ്റ് ഹൈറേഞ്ച് സംരക്ഷണ സമിതി പോലുള്ള സംഘടനകളേയും എല്ലാം കൂട്ടുപിടിക്കേണ്ടി വരുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. എന്‍.ഡി.എ. മുന്നണിയില്‍ 1. ബി.ജെ.പി. 2. ബി.ഡി.ജെ.എസ്. 3. കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം. മറിച്ച് യു.ഡി.എഫില്‍ വിജയം ഉറപ്പാണെങ്കിലും അല്ലെങ്കിലും ഓരോ സീറ്റിലും മത്‌സരിക്കാന്‍ സന്നദ്ധരായി നിരവധി നേതാക്കളാണ് രംഗത്തുള്ളത് കൂടാതെ സീറ്റുകള്‍ക്കായി ഘടകകക്ഷികള്‍ തമ്മിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. എസ്.ഡി.പി.ഐ., ബി.എസ്.പി., ആര്‍.എം.പി., എ.ഐ.എ.ഡി.എം.കെ., പി.ഡി.പി., ശിവസേന, വെല്‍ഫെയര്‍ പാര്‍ട്ടി, ആംആദ്മി, തുടങ്ങി നിരവധി പാര്‍ട്ടികള്‍ വേറേയും, വിവിധ സാമുദായിക സംഘടനകള്‍ മത്‌സരരംഗത്തെത്താനുള്ള സാധ്യതയും ഉണ്ട് അതിനു മുന്നോടിയായി വിഷ്ണുപുരം ചന്ദ്രശേഖരന്‍ നേതൃത്വം നല്‍കുന്ന നാടാര്‍ സമുദായ സംഘടന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകളും മത്‌സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഇവര്‍ക്കൊപ്പം നോട്ടയും കൂടെ കൂടുമ്പോള്‍ ഇത്തവണ ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് യാതൊരു പഞ്ഞവും ഉണ്ടാവുകയില്ല.
 
picture
chaithanya